September 16, 2026

പ്രകടനങ്ങൾക്കും ഘോഷയാത്രക്കും പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി: സർക്കാരിനെതിരെ ആം ആദ്മി പാർട്ടി പ്രക്ഷോഭത്തിലേക്ക്

0
20230922_184611.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രകടനങ്ങൾക്കും ഘോഷയാത്രക്കും പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തിയ നടപടിക്കെതിരെ 
ആംആദ്മി പാർട്ടി പ്രക്ഷോഭത്തിനൊരുങ്ങുന്നു. പോലീസ് സേനാംഗങ്ങളെ ദിവസവേതനം ഈടാക്കി സ്വകാര്യ സേവനങ്ങൾക്ക് അയക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആണ് പ്രക്ഷോഭം. കേരളത്തിൽ മുണ്ടുടുത്ത മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെയാണ് പ്രക്ഷോഭം.
ഒക്ടോബർ 1 മുതൽ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസ് അനുമതിക്ക് ജില്ല തലത്തിൽ ₹10000/-, പോലീസ് സ്റ്റേഷൻ പരിധിയിൽ ₹2000/-, സബ് ഡിവിഷൻ പരിധിയിൽ ₹4000/- വീതംആണ് നിശ്ചയിച്ചിരിക്കുന്ന ഫീസ്.
 
പ്രസിഡന്റ് ആം ആദ്മി പാർട്ടി വയനാട് ജില്ല പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ സെക്രട്ടറി എ.പി.സുരേഷ്, ട്രഷറർ മനു മത്തായി, ബത്തേരി മണ്ഡലം പ്രസിഡണ്ട് ഇ.വി.തോമസ്, കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് റോയി അഗസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *