September 16, 2026

കുടകിൽ ജോലിക്ക് പോയ ആദിവാസി യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം

0
20230922_185522.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബാവലി ചാനമംഗലം പണിയ കോളനിയിലെ മാധവന്റെയും സുധയുടെയും മകന്‍ ബിനീഷ്(33)ന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ്. അഞ്ചുദിവസം മുമ്പാണ് ബിനീഷ് കുടകിലെ ബിരുണാണിയില്‍ ജോലിക്കുപോയത്.
കുടകിലെ തൊഴിലിടങ്ങളില്‍ ആദിവാസിമരണങ്ങള്‍ തുടർക്കഥകളാവുകയാണ് സുരക്ഷാനിയമങ്ങൾ നിലനിൽക്കുമ്പോഴും തുടർച്ചയായ ആദിവാസി മരണങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതുവരെ 122 ഓളം കുടക് മരണങ്ങള്‍ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലുടമകളുടെ സ്വാധീനവും തെളിവുകളുടെ അഭാവവും മൂലം മിസ്സിംഗ് കേസുകളായി അവസാനിക്കുകയോ മരണങ്ങള്‍ പുറംലോകമറിയാതെ പോവുകയാണ് പതിവ്.
. മരണ സർട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ പലർക്കും വിധവാപെൻഷന്‍ പോലും ലഭിക്കാറില്ല. ഇഞ്ചികർഷകരുടെ “പ്രശ്നങ്ങളില്‍’’ സജീവമായി ഇടപെടാന്‍ “ജിഞ്ചര്‍ അസോസിയേഷന്‍” നിലവിലുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികളും യൂണിയനുകളും തൊഴിലിടങ്ങളിലെ വിഷയങ്ങളില്‍ മൗനംപാലിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. അധികൃതര്‍ തൊഴിൽനിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും തൊഴിൽസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം.ബിനീഷിന്റെ മരണത്തിലടക്കം കുടകിലെ ആദിവാസി മരണങ്ങളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബംങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. എന്‍. ഹംസ സ്വാഗതവും മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *