പുതുശേരിക്കടവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍
പുതുശേരിക്കടവ്: പുതുശേരിക്കടവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ 1 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. ബാബു നീറ്റുംങ്കര അറിയിച്ചു. 30 ന് വൈകിട്ട് 5:30ന് കൊടി ഉയര്‍ത്തും, 6:30ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം എന്നിവ നടക്കും. ഞായറാഴ്ച്ച 8.30 ന് വി.കുര്‍ബ്ബാനക്ക് ഫാ. ഗീവര്‍ഗീസ് മേലേത്ത് കാര്‍മികത്വം വഹിക്കും.
മധ്യസ്ഥ പ്രാര്‍ത്ഥന ,പ്രസംഗം എന്നിവക്ക് ശേഷം ബസേലിയോസ് ബാവയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ആശിര്‍വാദം, നേര്‍ച്ചഭക്ഷണത്തോടെ പെരുന്നാള്‍ സമാപിക്കും.






Leave a Reply