August 26, 2026

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ മീലാദ് റാലി നടത്തി

0
IMG_20230923_140530.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തിരുനബിയുടെ സ്‌നേഹലോകം എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ മീലാദ് കാമ്പയിനിന്റെ ഭാഗമായി മാനതവാടിയില്‍ മീലാദ് റാലി നടത്തി. റാലിയില്‍ വിവിധ മഹല്ല് ഭാരവാഹികളും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം പ്രവര്‍ത്തകരും അണിനിരന്നു.
സയ്യിദ് ഹാഷിം തങ്ങള്‍, കെ.എ.സലാം ഫൈസി, അബ്ദുല്‍ഗഫൂര്‍ സഅദി, അഷ്‌ക്കര്‍ ചെറ്റപ്പാലം, നാസര്‍ അഹ്‌സനി,വി.അബൂബക്കര്‍ഫൈസി,ഫള്‌ലുല്‍ ആബിദ്, ഹസൈനാര്‍ സഅദി, മൊയ്തു മിസ്ബാഹി, ഹാരിസ് ഖുത്വുബി, ഹനീഫ കൈതക്കല്‍ നേതൃത്വം നല്‍കി. ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ്.ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യപ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *