കെ ജി ജോര്‍ജ് അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നടത്തി
മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാര്‍ത്ഥി കേന്ദ്രവും, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും,വയനാട് ടൂറിങ് ടാക്കീസും,എന്‍എസ്എസ് യൂണിറ്റും സംയുക്തമായി കെ ജി ജോര്‍ജ് അനുസ്മരണവും ചലച്ചിത്ര പ്രദര്‍ശനവും നടത്തി. ട്യൂറിങ് ടാക്കീസ് സെക്രട്ടറി മോഹന്‍ദാസ് കെ. ജി ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. കോഴ്‌സ് ഡയറക്ടര്‍ ഡോ. എം പി അനില്‍ അധ്യക്ഷത വഹിച്ചു. സിഷിന്‍ ലാല്‍,മഞ്ജിമ .എ,രജീഷ് കെ. പി, അളകനന്ദ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍','വൈല്‍ഡ് ടൈല്‍സ്' എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.






Leave a Reply