പ്രകൃതി ദുരന്തങ്ങളിൽ കരുതലാവാൻ… സുരക്ഷാ മാർഗങ്ങളെക്കുറിച്ച് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി
മീനങ്ങാടി: പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാ മാർഗങ്ങളെക്കുറിച്ച് ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകി. മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഡി.എം ക്ലബ് അംഗങ്ങൾക്കായി നൽകിയ പരിശീലനത്തിന് എൻ.ഡി.ആർ.എഫ് ആരക്കോണം ഫോർത്ത് ബറ്റാലിയൻ അംഗങ്ങളായ ടി.എസ്. മുരളീകൃഷ്ണൻ, മാരിമുത്തു തിരുനെൽവേലി, വൈശാഖ് കെ. ദാസ്, രവികുമാർ, എച്ച്ഹരീഷ് കുമാർ, കെ.എം രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഡോ. ബാവ കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ടി.വി ജോണി, എൻ.ജി ശിവൻ, എൻ. പ്രമീള, ടി.വി. കുര്യാക്കോസ്, അനുപമ കെ. ജോസഫ് എന്നിവർ സംസാരിച്ചു.






Leave a Reply