ദുർബല ഗോത്രവർഗ്ഗ ജനതയ്ക്കുള്ള ജീവനോപാധി ശില്പശാല സംഘടിപ്പിച്ചു
കൽപ്പറ്റ:പ്രത്യേക ദുർബല ഗോത്രവർഗ്ഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സന്തോഷ് കുമാർ അധ്യക്ഷനായി. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ് ഇസ്മായിൽ, അസിസ്റ്റൻറ് ടി ഡി ഒ മജീദ് എം, സിഎംഡി സ്റ്റേറ്റ് കോഡിനേറ്റർ പിജി അനിൽ, ജില്ലാ കോഡിനേറ്റർ ദിലീപ് പി സി എന്നിവർ സംസാരിച്ചു.
കേരളത്തി പട്ടികവർഗ്ഗ ജനങ്ങൾക്കിടയിൽ വിഭാഗത്തിന്റെ പ്രാധിനിധ്യം വിലയിരുത്തപ്പെട്ട കൊറഗ , ചാേലനായ്ക്കർ, കുറുമ്പർ, കാടർ, കാട്ടുനായ്ക്കർ, തുടങ്ങിയ വിഭാഗങ്ങൾക്കായി സാമൂഹ്യ-സാമ്പത്തിക പുരോഗതി അവരുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങളും, വരുമാനവും ഉറപ്പുവരുത്തുന്നതിനുമായി ഒരു പ്രത്യേക പദ്ധതിയ്ക്ക് കേരള സർക്കാരും, പട്ടികവർഗ്ഗ വികസനവകുപ്പും ചേർന്ന് രൂപം നൽകിയിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെൻറ് ഡെവലപ്മെന്റ് ആണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി.
വയനാട് ഉൾപ്പെടെ നാല് ജില്ലകളെയാണ് പദ്ധതിയുടെ ആദ്യഘട്ട് നടത്തിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കാട്ടുതേൻ, വനങ്ങളിൽനിന്നുള്ള വിവിധ ശേഖരണം തുടങ്ങി പ്രകൃതിയെ പൂർണ്ണമായും ആശയിച്ചാണ് ഈ ജനവിഭാഗങ്ങളുടെ ജീവിതം. ഇവർ ശേഖരിക്കുന്ന വന വിഭവങ്ങൾക്ക് ന്യായമായ വിലയും സ്ഥിരമായ വിപണിയും സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശേഖരണം, സംസ്കരണം, വിപണനം എന്നീ മൂന്ന് ഘട്ടങ്ങളിലായി ഇവരുടെ പ്രവർത്തനങ്ങളെ പദ്ധതി വേർതിരിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ശേഖരണത്തിനായി ഉൾവനങ്ങളിലേക്ക് പോകുന്നവർക്കുള്ള എന്നിവയിലുള്ള പരിശീലനവും, ഇവർക്കാവശ്യമായ ശേഖരണ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുകയുമാണ് ഈ ഘട്ടത്തിൽ പദ്ധതിയുടെ പ്രധാന പ്രവർത്തനം, തേൻ ഉൾപ്പെടെ, ശേഖരിക്കുന്ന വനവിഭവങ്ങളുടെ ശാസ്ത്രീയമായ സംസ്കരണമാണ് രണ്ടാം ഘട്ടത്തിലെ പ്രവർത്തനം. ഈ ഘട്ടത്തിൽ ബന്ധപ്പെട്ട ഉപകരണങ്ങളും ശാസ്ത്രീയമായ പ്രായോഗിക പരിശീലനങ്ങളും ഗുണഭോക്താക്കൾക്ക് നൽകും. പ്രത്യേക ബ്രാന്റ് നാമത്തിൽ വിപണനമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്ന പ്രധാന പ്രവർത്തനം: ഉപഭോക്താക്കളിലേയ്ക്ക് പരമാവധി നേരിട്ട് എത്തുവാൻ കഴിയുന്ന വിപണന തന്ത്രങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി ഗുണഭോക്താക്കളായവരുടെ സൊസൈറ്റികൾ രൂപീകരിച്ച് അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തനങ്ങൾ നടത്തുവാനാണ് ലക്ഷ്യമിടുന്നത്. അവർക്കാവശ്യമായ മാനേജ്മെന്റ് സാങ്കേതിക പിന്തുണ നിർവ്വഹണ ഏജൻസിയായ സി.എം.ഡി നൽകും. വിവിധ പ്രവർത്തനങ്ങൾക്ക് പട്ടികവർഗ്ഗ വികസനവകുപ് മേൽനോട്ടം വഹിക്കും.







Leave a Reply