June 20, 2026

പോഷൺ മാ 2023: വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു

0
20230927_130519.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: പോഷണ് മാ 2023 മാസാചരണത്തിന്റെ ഭാഗമായി കല്പറ്റ ഐ സി ഡി എസ് പ്രോജെക്ടിന്റെ കീഴിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ സംസ്‍കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അസ്മ കെ കെ ഉൽഘടനം നിർവഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ.ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ പോഷണ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോക്ടർ മേഘ വിഷയം അവതരിപ്പിച്ചു. കൃഷി വകുപ്പുമായി ചേർന്ന് നടന്ന ന്യൂട്രിഗാർഡൻ തയ്യാറാക്കൽ പരിശീലനം ത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ജിനീഷ് ക്ലാസ് എടുത്തു. തുടർന്ന് നടന്ന ന്യൂട്രിഷൻ എക്സിബിഷൻ മത്സരത്തിൽ കോട്ടത്തറ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പടിഞ്ഞാറത്തറ, വെങ്ങാപ്പള്ളി പഞ്ചായത്തുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഐ സി ഡി എസ് സൂപ്പർവൈസ്ർമാരായ ഷംന ജിജിത്ത്, മേരിക്കുട്ടി ജോസഫ്, എൻ എൻ  എം        കോർഡിനേറ്ററായ ഷഹൻഷാ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *