September 9, 2026

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പിള്ളി അറസ്റ്റിൽ

0
img_20230928_074050
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ  മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (ഇ.ഡി) ഉദ്യോഗസ്ഥരാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 26 നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 27 ന് കോടതിയില്‍ ഹാജരാക്കിയ സജീവനെ മൂന്നുദിവസത്തേക്ക് കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ ആത്മഹത്യ കുറിപ്പിലും സജീവന്റെ പേരുണ്ട്.

 

തട്ടിപ്പിലൂടെ കിട്ടിയ പണം പ്രധാനമായും റിയല്‍ എസ്റ്റേറ്റിലും കൃഷിയിലുമാണ് സജീവന്‍ നിക്ഷേപിച്ചത്. ബെനാമി വായ്പകളില്‍ ചിലത് അദ്യഘട്ടത്തില്‍ തിരിച്ചടച്ചിരുന്നെങ്കിലും ബിസ്‌നസ് നഷ്ടത്തിലായതോടെ അത് മുടങ്ങി. പരാതിയുമായി സജീവനെ സമീപിച്ചവരോട് കുടിശിക താന്‍ അടച്ചുതീര്‍ക്കും എന്നായിരുന്നു ഉറപ്പ്.

തട്ടിപ്പിന്റെ മനോവിഷമത്തില്‍ കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതോടെ സജീവന്‍ ഒളിവില്‍ പോയിരുന്നു.

തുടര്‍ന്ന് ജൂണ്‍ 28 ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാണ്ട് ചെയ്ത സജീവന്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *