August 2, 2026

തവിഞ്ഞാൽ പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധം : പ്രതീകാത്മകമായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

0
IMG_20230928_124450.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ ചുങ്കത്ത് ലോ മാസ്റ്റ് ലൈറ്റും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത തവിഞ്ഞാല്‍ പഞ്ചായത്തധികൃതര്‍ക്കെതിരെ പ്രതിഷേധമുയരുന്നു. അവഗണ തുടരുന്ന പശ്ചാത്തലത്തില്‍ എസ്ഡിപിഐ യുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
ബ്രാഞ്ച് ഭാരവഹികളായ ജബ്ബാര്‍, ജംഷീര്‍, മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന ചുങ്കം പ്രദേശത്ത് ടൗണില്‍ സന്ധ്യയാകുന്നതോടെ കൂരിരുട്ടാണ്. തെരുവ് വിളക്ക് പോലുമില്ലാത്ത ദുരവസ്ഥക്കെതിരെ പലതവണ നാട്ടുകാര്‍ പരാതി ഉന്നയിച്ചതായി എസ്ഡിപിഐ ചുങ്കം ബ്രാഞ്ച് കമ്മിറ്റി പറയുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *