May 20, 2024

കൈനിറയെ നൽകിയ കളിപ്പാട്ടങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി; കിലുകിലുക്കം പദ്ധതി: ജുനൈദ് കൈപ്പാണിക്ക് കുരുന്നുകളുടെ ആദരം

0
Img 20230928 124548.jpg
തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'കിലുകിലുക്കം' പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളായ 
പാലിയാണ വാര്‍ഡിലെ അംഗന്‍വാടി കുരുന്നുകൾ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ 
ജുനൈദ് കൈപ്പാണിയെ നന്ദി സൂചകമായി ആദരിച്ചു. കളിപ്പാട്ട ഗിഫ്റ്റിന്റെ സന്തോഷത്തിന്റെ ഭാഗമായി പാലിയാണ അംഗൻവാടിയിലെ ടീച്ചറും കുട്ടികളുമാണ് ആദരം ചടങ്ങ് ഒരുക്കിയത്.
വെള്ളമുണ്ട ജില്ലാ 
ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി കളിപ്പാട്ടം സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ് 
'കിലുകിലുക്കം'. കുട്ടികളുടെ ഭാവന വികസിക്കുവാനും അതോടൊപ്പം അവരുടെ പ്രശ്നപരിഹാര ശേഷികളും ചിന്തയും ബലപ്പെടുത്തുവാനും ഉതകുന്ന കളിപ്പാട്ടങ്ങളാണ് ഡിവിഷൻ മെമ്പർ കൂടിയായ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ പ്രധാനമായും വിതരണം ചെയ്യുന്നത്.
ഇതിനകം ഡിവിഷനിൽ നടപ്പിലാക്കിയ ശ്രദ്ധേയമായ നിരവധി പദ്ധതികളിൽ ഉൾപ്പെട്ട മാതൃക പരിപാടികളിൽ ഒന്നാണ് കിലുകിലുക്കവും.
നെഹ്‌റു ഗ്രന്ഥലയത്തിൽ നടന്ന ചടങ്ങിൽ എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ അജിതാ കുമാരി, ജി.എൽ.പി സ്കൂൾ എച്ച്.എം സെബാസ്റ്റ്യൻ എം , രാധിക വിജയൻ,എം. കുഞ്ഞികൃഷ്ണൻ,രശ്മി ശ്രീജിത്ത്‌, സുനിത. കെ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *