June 20, 2026

ഹിന്ദി ഭാഷയെ അടുത്തറിയാൻ ഹിന്ദി പ്രദര്‍ശന മേള സംഘടിപ്പിച്ചു

0
20230928_143128.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഹിന്ദി ദിനത്തോടനുബന്ധിച്ചു മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഹിന്ദി വിഭാഗം ഹിന്ദി പ്രദര്‍ശന മേള സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തുന്ന ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരം തുറന്നു കാണിക്കുക എന്നതായിരുന്നു പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം.
ഹിന്ദി സിനിമ, സാഹിത്യം, ഇന്ത്യയുടെ പരമ്പരാഗത വസ്ത്ര രീതി, ഭക്ഷണം തുടങ്ങി ഹിന്ദി ഭാഷയെ അടുത്തറിയാന്‍ തരത്തിലുള്ള കളികളും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ് നിര്‍വഹിച്ചു. ഹിന്ദി വിഭാഗം അധ്യക്ഷ ഹര്‍ഷ വര്‍ഗീസ് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *