August 24, 2026

കമ്പമല മാവോയിസ്റ്റ് ഭീകര ആക്രമണം അപലപനീയമെന്ന് ബിഎംഎസ്

0
IMG_20230928_174917.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കമ്പമല എസ്റ്റേറ്റ് ഓഫീസ് അടിച്ചുതകർത്ത മാവോയിസ്റ്റ് ഭീകര ആക്രമണം അപലപനീയമാണെന്ന് ഭാരതീയ മസ്ദൂർ സംഘം വയനാട് ജില്ലാ കമ്മിറ്റി. തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സേനയുടെ സംവിധാനം ജില്ലയിൽ ഉപയോഗപ്പെടുത്തണം. സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഉൾപ്പെടെയുള്ള പോലീസ് സംവിധാനത്തിൻ്റെയും വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ ജില്ലയിൽ അടിക്കടി ഉണ്ടാകുന്നതിന് കാരണം. തോട്ടം തൊഴിലാളികളുടെയും ഭീതിയും ഭയാശങ്കയും അകറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ അനാസ്ഥ വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പികെ മുരളീധരൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ ഹരിദാസൻ, കെ എൻ മുരളീധരൻ, സന്തോഷ് ജി, അരുൺ എം ബി, കെ കെ പ്രകാശൻ, പി ആർ സുരേഷ്, അഡ്വ: വനിത എസ് നായർ, സതീഷ് എൻ ടി, പി കെ അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *