August 2, 2026

യാത്രാദുരിതത്തിന് വിരാമം: വൈത്തിരിയിലെ മാവേലിപ്പാലം നാടിന് സമർപ്പിച്ചു

0
20231007_091649.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്തിലെ മാവേലിപ്പാലത്തിന്റെ ഉദ്ഘാടനം കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടിവ് എഞ്ചിനീയർ എ ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി നാൽപത് ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. അഞ്ഞൂറോളം കുടുംബങ്ങൾക്കും വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്കും പാലം ഉപകാരപ്രദമാവും. വൈത്തിരി ഹൈസ്കൂൾ, കരിമ്പിൻ കണ്ടി, തളിമല, വേങ്ങക്കോട്ട്, കണ്ണാടിച്ചോല എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇതോടെ കൂടുതൽ എളുപ്പമാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *