സങ്കല്‍പ്പ് സപ്താഹ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സമാവേശ് സമ്മേളന്‍ നടത്തി
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സങ്കല്‍പ് സപ്താഹ് സമാപന സമാവേശ് സമ്മേളന്‍ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. സങ്കല്‍പ് സപ്താഹില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഉദ്യോഗസ്ഥരേയും സംരംഭകരേയും ഹരിത കര്‍മ്മ സേന അംഗങ്ങളെയും ആദരിച്ചു.
പി.എം.എ.വൈ ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചുപഞ്ചായത്തിലെയും ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. ബ്ലോക്ക് ഡെവലപ്മെന്റ് പദ്ധതി രേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു.






Leave a Reply