June 20, 2026

കമ്പമലയില്‍ തുടർച്ചയായുള്ള മാവോയിസ്റ്റ് സാന്നിധ്യത്തെ ചെറുക്കാൻ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചു

0
IMG_20231010_134443.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ കമ്പമലയില്‍ നിരന്തര മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ നിരീക്ഷണവുമായി പോലീസ്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചത്. കമ്പമല ,തലപ്പുഴ, മക്കിമല, ആറളം , പേരിയ ,തിരുനെല്ലി , പഞ്ചാരക്കൊല്ലി തുടങ്ങിയ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തുന്നത്. ഇടതൂര്‍ന്ന വനം മേഖലയായതിനാല്‍ തന്നെ തിരച്ചില്‍ നടത്തുന്നതിന് പ്രതികൂല സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. കമ്പമല കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയായി പോലീസും, തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായി വ്യാപക തിരച്ചിലാണ് നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *