June 20, 2026

നിരവധി കേസുകളിൽ പ്രതിയായ ബത്തേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു 

0
20231011_142322
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ബത്തേരി കുപ്പാടി സ്വദേശിയായ തയ്യിൽ വീട്ടിൽ സുബൈർ എന്ന സുബീർ(26)നെയാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.

 

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, എക്സൈസ് വകുപ്പിന് കീഴിലും ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *