May 21, 2024

നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്‍.എസ്റ്റില്‍ അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു

0
20231011 165844

നൂൽപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെ നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്‍.എസ്റ്റില്‍ അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. പരിപാടി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഹാന്റ് പ്രിന്റ് ക്യാമ്പെയിനില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കായി നടത്തിയ ഹൈസ്‌കൂള്‍ തല ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികള്‍ക്കുള്ള സമ്മാനദാനം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സതീശന്‍ നിര്‍വ്വഹിച്ചു. ‘പെണ്‍പെരുമയുടെ നക്ഷത്ര വെളിച്ചങ്ങള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് നിരഞ്ജന്‍.കെ.മനോജ് പുസ്തക പരിചയം നടത്തി. ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോ ആതിര രവി സീറോ വെയ്സ്റ്റ് പീരിയഡ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അന്തര്‍ദേശീയ ബാലകാ ദിനത്തിന്റെ ആശംസകള്‍ അറിയിച്ച് വിശിഷ്ട വ്യക്തികളും, ഉദ്യോഗസ്ഥരും കുട്ടികളും ചേര്‍ന്ന് ഹൈഡ്രജന്‍ ബലൂണ്‍ പറത്തി. ‘സ്ത്രീ സുരക്ഷിത നാളെയ്ക്കായ് ഞങ്ങളും ‘ എന്ന സന്ദേശവുമായി ഹാന്റ് പ്രിന്റ് ക്യാമ്പെയിനില്‍ കുട്ടികള്‍ പങ്ക് ചേര്‍ന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *