August 24, 2026

വിത്ത് വിൽക്കാനുള്ളതല്ല തലമുറകൾക്ക് കൈമാറാനുള്ളതാണെന്ന് പത്മശ്രീ ചെറു വയൽ രാമൻ

0
20231012_143632
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: പതിനാറാം കാർഷിക ശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്ത് പത്മശ്രീ ചെറു വയൽ രാമൻ. വിത്ത് തലമുറകൾക്ക് കൈമാറാൻ ഉള്ള നന്മയാണെന്നും വിൽപ്പന ചരക്കല്ലെന്നും പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു.

 

പുതു തലമുറക്ക് വിത്തുകൾ കൈമാറുന്ന എനിക്ക് പുതു തലമുറ ഇത് എത്ര മാത്രം സ്വീകരിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും ചെറു വയൽ രാമൻ പറഞ്ഞു.

 

ഇന്ത്യയിലെ കാർഷിക ശാസ്ത്രജ്ഞരുടെ ശാസ്ത്ര കോൺഗ്രസ്സിൽ പ്രത്യേക ക്ഷണിതാവായാണ് ഇവിടെ എത്തിയത്.

കാർഷിക മേഖലയുടെ വിഷയങ്ങളെല്ലാം ഇഴ പിരിച്ച് ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ഇന്ന് ഇന്ത്യയിലെ പത്മശ്രീ നേടിയ പ്രശസ്തരായ കർഷകരാണ് പങ്കെടുത്തത്.

നാലു ദിവസത്തെ സമ്മേളനം നാളെ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *