May 14, 2026

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്: പദ്ധതിയുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു 

0
20231017_172400
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി. അഞ്ചര ലക്ഷം രൂപ മുടക്കി 564 കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 8,9 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി 5 കോഴിക്കുഞ്ഞുങ്ങളേയും 1 കിലോ കോഴി തീറ്റയും, മരുന്നും വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കെ.എസ്.പി.ഡി.സി ചെയര്‍മാന്‍ പി.കെ.മുര്‍ത്തി നിര്‍വഹിച്ചു.

 

കുട്ടികളില്‍ കോഴി വളര്‍ത്തലിനുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ച് അവരില്‍ സ്വാശ്രയ ശീലവും, സമ്പാദ്യ ശീലവും വളര്‍ത്തി കോഴിമുട്ട ഉല്‍പ്പാദനത്തിലൂടെ ഭക്ഷണത്തില്‍ കുട്ടികള്‍ക്കാവശ്യമായ മുട്ടയുടെ ലഭ്യത ഉറപ്പാക്കി അര്‍പ്പണബോധവും ,ആരോഗ്യവുമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം കോഴി വളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *