August 1, 2026

ലോകമനസാക്ഷി ഫലസ്തീനൊപ്പമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ

0
20231021_181444.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പ്റ്റ: ഭരണകൂടങ്ങൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇസ്രായേലിനെ പിന്തുണക്കുമ്പോഴും ഈ രാജ്യങ്ങളിലെ പോലും ജനങ്ങൾ ഫലസ്തീനൊപ്പമാണെന്നും കുട്ടികളെയുൾപ്പെടെ വംശഹത്യ നടത്തുന്ന ഇസ്രായീലിനെതിരെയാണ് ലോകമനസാക്ഷിയെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ. കല്പ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ .
കുട്ടികളെയടക്കം കൊലപ്പെടുത്തി യുദ്ധനിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ് ഇസ്രായീല്. ജനിച്ച മണ്ണില് അഭയാര്ത്ഥികളായി കഴിയേണ്ടി വരുന്ന ഫലസ്തീനികളുടെ പോരാട്ടത്തെ ഇന്ത്യന് ജനത എല്ലാകാലവും പിന്തുണച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫലസ്തീനിലെത്തി ഇ. അഹമ്മദ് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചതും ഈ നിലപാടിന്റെ ഭാഗമായിരുന്നു. ഈ പാരമ്പര്യമാണ് കേന്ദ്ര സര്ക്കാര് പിന്തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്പ്റ്റ മണ്ഡലം പ്രസിഡന്റ് ഷാജി കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര് പി. ഇസ്മായില് മുഖ്യപ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *