ഗ്രാമം ദേവി കരുമകൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു
കൽപ്പറ്റ: ഗ്രാമം ദേവി കരുമകൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സപരിവാര സർപ്പബലി, മൃത്യുഞ്ജയ ഹോമം എന്നിവ നടത്തി. ക്ഷേത്രം മേൽശാന്തി ലക്ഷ്മി നാരായണൻ എമ്പ്രാന്തിരി മഹേഷ് ഭട്ട്, കൃഷ്ണമൂർത്തി, ശ്രീകാന്ത് ആചാര്യ നേതൃത്വം നൽകിയ മുഖ്യകാർമികത്വത്തിൽ പൂജകൾ ഉണ്ടായിരുന്നു. നവമി ദിവസമായ തിങ്കളാഴ്ച നവഗ്രഹഹോമം തുടർന്ന് സുദർശന ഹോമം വിദ്യാർത്ഥികൾക്കായി സരസ്വതി പൂജയും നടത്തി. രണ്ട് ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രസാദവും ഉണ്ടായിരുന്നു. നൂറ് കണക്കിന് ഭക്തജനങ്ങൾ പൂജകളിലുo പ്രസാദ ഊട്ടിലും സംബന്ധിച്ചു.
വിജയദശമി ദിവസമായ ഇന്നലെ വാഹനപൂജ, വിദ്യാരംഭം എന്നിവയും ഉണ്ടായിരുന്നു. റിട്ട. അധ്യാപിക എൻ.കൃഷ്ണകുമാരി ടീച്ചർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
പുരാതനമായ താളിയോല ഗ്രന്ഥങ്ങൾ ക്ഷേത്രത്തിൽ പൂജ ചെയ്തു.





Leave a Reply