June 10, 2026

ഡി.വൈ. എഫ്. ഐയുടെ നേതൃത്വത്തിൽ പി.ബിജു അനുസ്മരണം നടത്തി

0
20231105 104822
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായിരുന്ന പി ബിജുവിന്റെ അനുസ്മരണം നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ ജിതിൻ, ഷിജി ഷിബു, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാനിഷ, ബിനീഷ് മാധവ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി ഷംസുദ്ദീൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *