October 9, 2026

കര്‍ഷക കോണ്‍ഗ്രസ്സ് ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

0
Img 20231107 194744
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :രൂക്ഷമായ വന്യമൃഗ ശല്യത്തിനും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കുമെതിരെ കര്‍ഷക കോണ്‍ഗ്രസ്റ്റ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ മാത്രം 5 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു .കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്ക് പറ്റി നിരവധി പേര്‍ ഇപ്പോഴും കിടപ്പു രോഗികളായി കഴിയുന്നു. മരണപ്പെട്ടവരുടെ ആശ്രീ തര്‍ക്ക് 25 ലക്ഷം രൂപയും, കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. പരിക്കേറ്റവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കാടും നാടും വേര്‍തിരിച്ചുകൊണ്ട് ജനവാസ മേഖലയില്‍ വൈദ്യുത വേലി സ്ഥാപിക്കണമെന്നും സമരത്തില്‍ ആവശ്യപ്പട്ടു. മണ്ഡലം പ്രസിഡന്റ് ജോണ്‍ മാത അധ്യക്ഷത വഹിച്ചു. ഡി.സി സി മുന്‍ ജനറല്‍ സെക്രട്ടറി ഗോകുല്‍ ദാസ് കോട്ടയില്‍ ഉത്ഘാടനം ചെയ്തു. എ രാംകുമാര്‍ , റ്റി. പ്രമോദ് തൃക്കൈപ്പറ്റ , രാധാ രാമസ്വാമി, വി.എസ് ബെന്നി, ഇ.യു.പോള്‍ , എന്‍ സതീഷ് നെല്ലിമുണ്ട, എം.എ. ഐസക്ക്, പി.വി. വര്‍ഗീസ്, പി.സുരേഷ് ബാബു, സതീശന്‍ കല്ലായി എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *