മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല
കല്‍പ്പറ്റ : പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന രീതിയിലുള്ള കേരള സര്‍ക്കാരിന്റെ നെറികെട്ട ഭരണത്തിന്റെ പരിണിതഫലമായി മാവേലി സ്റ്റോറുകളില്‍ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഇല്ലാതെ പാവപ്പെട്ട ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്ന കേരള സര്‍ക്കാരിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് കല്‍പ്പറ്റ മാവേലി സ്റ്റോറിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ജ്വാല ഡി.സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ടും,കെ.പി.സി.സി മെമ്പറുമായ പി. പി ആലി മുഖ്യ പ്രഭാഷണം നടത്തി, ഡി.സി സി ജനറല്‍ സെക്രട്ടറി, എം. പി നജീബ്, ബീന ജോസ്, ചിന്നമ്മ ജോസ് വൈത്തിരി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പോള്‍സണ്‍ കുവാക്കല്‍ മഹിളാ കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് മാരായ ഉഷ തമ്പി, പി അജിത, നിത്യ ബിജു, ബിന്ദു സജീവ്, സന്ധ്യ ലിഷു, ഡി മൈമൂന,ആയിഷാ പള്ളിയാല്, ശാലിനി രാജേഷ്, ജെസ്സി ലേസ്ലി, ബീന സജീ, എം സൗജ, ബിന്ദു ഒ.,ജെ രജനി, . പി രാജാറാണി, ശോഭ ശ്രീധരന്‍,ഡയോണിയ സിബി,ബ്ലോക്ക് ഭാരവാഹികള്‍ വിവിധ മണ്ഡലം പ്രസിഡണ്ടുമാര്‍ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
Leave a Reply