September 7, 2026

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ.കെ. അബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു 

0
Img 20231108 173619
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായിപ്പാ  തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ. അബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽതട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റന്ന് സൂചന. കഴിഞ്ഞ ദിവസം കോഴിക്കോട്ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസുത്രധാരനും അബ്രഹാമിന്റെ വിശ്വസ്ഥനുമായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ്ചെയ്തിരുന്നു. ഇയാളിപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *