June 10, 2026

പിടിയിലായ മാവോവാദികളുടെ കയ്യിൽ സൈനികരുടെ തോക്ക്

0
20231110 120534
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കഴിഞ്ഞ ദിവസം പേര്യയയിൽ നിന്ന് പിടിയിലായമാവോ വാദികളുടെ കയ്യിൽ സൈനികരുടെ തോക്ക് . ​ ആയുധം എവിടെ നിന്ന് ലഭിച്ചു എന്നത് കേ​ന്ദ്രീ​ക​രി​ച്ച് ഉന്നപൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. രണ്ട് മാവോവാദികളിൽ നിന്നും പിടിച്ച നാ​ല് തോ​ക്കു​ളിൽ നാടൻ തോക്ക് കൂടൊതെയുള്ള എ.​കെ 47 സൈ​നി​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​താ​യാ​ണ് സൂ​ച​ന.

കൊച്ചി ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രി​ശോ​ധ​ന സം​ഘം ​തോ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് അറിയുന്നത്. പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ര​ണ്ടെ​ണ്ണം നാ​ട​ന്‍ തോ​ക്കും ഒ​ന്ന് ഇ​ന്‍സാ​സ് റൈ​ഫി​ളു​മാ​ണ്. മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നടന്നമാ​വോ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ സൈ​നി​ക​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത തോ​ക്കു​ക​ളാ​ണ് കേരളത്തിലേക്ക്എ​ത്തി​ച്ചു​ന​ല്‍കി​യ​തെ​ന്നാ​ണ് പൊ​ലീ​സ് അ​നു​മാ​നം. ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​റ്റ് മാ​വോ​വാ​ദി​ക​ളു​ടെ കൈ​വ​ശം എ.​കെ 47 തോ​ക്കു​ക​ള​ട​ക്കം ക​ണ്ടേ​ക്കാ​മെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടിട്ടുണ്ട് ‘

ക​സ്റ്റ​ഡി​യി​ലാ​യ ച​ന്ദ്രു, ഉ​ണ്ണി​മാ​യ എ​ന്നി​വ​രെ ഇന്ന്മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം പേ​ര്യ ച​പ്പാ​ര​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. ഇ​വ​രെ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡു​ക​ൾ വ​യ​നാ​ട്ടി​ൽ എ​ത്തി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. അതേ സമയം ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റ് സംഘാഗങ്ങൾക്കായി തിരച്ചിൽ ശക്തിപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *