പിടിയിലായ മാവോവാദികളുടെ കയ്യിൽ സൈനികരുടെ തോക്ക്
കൽപ്പറ്റ: കഴിഞ്ഞ ദിവസം പേര്യയയിൽ നിന്ന് പിടിയിലായമാവോ വാദികളുടെ കയ്യിൽ സൈനികരുടെ തോക്ക് . ആയുധം എവിടെ നിന്ന് ലഭിച്ചു എന്നത് കേന്ദ്രീകരിച്ച് ഉന്നപൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാവോവാദികളിൽ നിന്നും പിടിച്ച നാല് തോക്കുളിൽ നാടൻ തോക്ക് കൂടൊതെയുള്ള എ.കെ 47 സൈനികര്‍ ഉപയോഗിക്കുന്നതാണെന്ന് പരിശോധനയില്‍ വ്യക്തമായതായാണ് സൂചന.
കൊച്ചി ബാലിസ്റ്റിക് മിസൈല്‍ പരിശോധന സംഘം തോക്ക് ഇത്തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതായാണ് അറിയുന്നത്. പിടിച്ചെടുത്തവയില്‍ രണ്ടെണ്ണം നാടന്‍ തോക്കും ഒന്ന് ഇന്‍സാസ് റൈഫിളുമാണ്. മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നടന്നമാവോ ഏറ്റുമുട്ടലുകളിൽ സൈനികരിൽനിന്ന് പിടിച്ചെടുത്ത തോക്കുകളാണ് കേരളത്തിലേക്ക്എത്തിച്ചുനല്കിയതെന്നാണ് പൊലീസ് അനുമാനം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മാവോവാദികളുടെ കൈവശം എ.കെ 47 തോക്കുകളടക്കം കണ്ടേക്കാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട് ‘
കസ്റ്റഡിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ ഇന്ന്മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ശേഷം പേര്യ ചപ്പാരത്ത് എത്തിച്ച് തെളിവെടുക്കും. ഇവരെ കർണാടക, തമിഴ്നാട് തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ വയനാട്ടിൽ എത്തി ചോദ്യം ചെയ്തുവരുകയാണ്. അതേ സമയം ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റ് സംഘാഗങ്ങൾക്കായി തിരച്ചിൽ ശക്തിപ്പെടുത്തി.





Leave a Reply