വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണം നീക്കണം -ആൾ കേരള ടൂറിസം അസോസിയേഷൻ മാനന്തവാടി യൂണിറ്റ്
മാനന്തവാടി : വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണങ്ങളെല്ലാം ഉടൻ തന്നെ നീക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും വയനാട്ടിലെത്തുന്ന എല്ലാ വിനോദസഞ്ചാരികൾക്കും ടിക്കറ്റ് ലഭ്യമാവുന്ന സാഹചര്യം ഉണ്ടാവണമെന്നും ആൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) മാനന്തവാടി യൂണിറ്റ് ആവശ്യപ്പെട്ടു.
മുനീശ്വരൻമുടി, മുത്തുമാരി ഹിൽസ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പ്രചാരം നൽകാൻ ഡിടിപിസി തയ്യാറാകണമെന്നും, പക്ഷിപാതാളം, ബാണാസുരമല ട്രക്കിങ്ങുകൾ ഉടൻ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, പടിഞ്ഞാറത്തറ-പൂഴിത്തോട്, തളിപ്പുഴ-ചിപ്പിലിത്തോട് ചുരം ബദൽപാതകൾ ഉടൻ യാഥാർഥ്യമാക്കണമെന്നും ആൾ കേരള ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.
മാനന്തവാടി യൂണിറ്റ് പ്രസിഡന്റായി ബെസ്സി പാറക്കലിനെയും സെക്രട്ടറിയായി വിഷ്ണു കാട്ടിക്കുളം, ട്രഷററായി സുരേഷ് കുറുവ എന്നിവരെയും തിരഞ്ഞെടുത്തു.
സുധീഷ് പി ജി, അനീഷ് പേര്യ,ഷിജിത്,ഷംസീർ അരണപ്പാറ, അഭിനന്ദ് കുറുവ എന്നിവരാണ് മറ്റു ഭാരവാഹികൾ…





Leave a Reply