May 14, 2026

യൂത്ത് സമ്മിറ്റ് “ഇൻക്ലൂസിയൻ” പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

0
Img 20231115 194703
By ന്യൂസ് വയനാട് ബ്യൂറോ

Img 20231115 194703പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് യൂത്ത് സമ്മിറ്റ് “ഇൻക്ലൂസിയൻ” പ്രതിനിധി സമ്മേളനം

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് ഉത്ഘാനം ചെയ്തു.

പഞ്ചായത്തിലെ വിവിധ ശാഖയിൽ നിന്ന് 300 ഓളം പ്രതിനിധികൾ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.ഹാരിസ് ,എം.മുഹമ്മദ് ബഷീർ, എം.പി നവാസ് ,ഫസൽ സി.എച്ച് ,അഡ്വ അൻവർസാദത്ത്, ജാസിർ പാലക്കൽ ,സി.ഇ ഹാരിസ് ,ഖാലിദ് ചെന്നലോട് ,തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഉസ്മാൻ കാഞായി പതാക ഉയർത്തി.അബുട്ടി മാഷ് ശിവപുരം,ലത്തീഫ് ഗസ്സാലി തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. മുനീർ കൊടുവേരി അധ്യക്ഷ വഹിച്ചു.

യൂത്ത് ലീഗ് വയനാട് ജില്ല കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന് വേണ്ടി പഞ്ചായത്ത് തല സംഘാടക സമിതി ഭാരവാഹികളായി എൻ.പി ഷംസുദീൻ ചെയർമാൻ ,സമീർ കാഞായി കൺവീനർ സി.ഇ ഹാരിസ് ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

വിവിധ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എ അബ്ദുറഹിമാൻ ,സി.കെ ഗഫൂർ എന്നിവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഫൈസൽ മച്ചിങ്ങൽ ,ശമീർ ചെറുവേരി ,അംജദ് എന്നിവരെ ആദരിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ സി.ഇബ്രാഹീം ,ബഷീർ ഈന്തൻ ,ഷാജി കോറോത്ത്,ഖാലിദ് പന്തിപൊയിൽ ,ശമീർ കുന്നളം ,എൻ പി ശമീർ ,ലത്തീഫ് ചെന്നലോട് ,മുനീർ എൻ.കെ ഫൈസൽ എം ,മുഹമ്മദ് സലാൽ തുടങ്ങിയവർ പ്രസിഡിയം നിയന്ത്രിച്ചു.

ശമീർ കാഞായി സ്വാഗതവും ,മുസ്തഫ കെ.കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *