കൃപാലയ സ്പെഷ്യല്‍ സ്‌കൂൾ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പുല്‍പ്പള്ളി: സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ കൃപാലയ സ്പെഷ്യല്‍ സ്‌കൂൾ വിദ്യാര്‍ഥികളെ വയനാട് സിറ്റി ക്ലബ്ബ് അനുമോദിച്ചു.
ദേശഭക്തിഗാനം, സംഘഗാനം, ലളിതഗാനം എന്നീ ഇനങ്ങളിലാണ് കൃപാലയ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കിയത്. അജിത്ത് സാബു, നിധീഷ്, ആതിര ഫ്രാന്‍സിസ്, ചിന്നു, ദീപ തോമസ്, വനജ, ലിന്‍ മാത്യു, പരിശീലകരായ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ജോസ്ന എന്നീ വിദ്യാർത്ഥികളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.യു. ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക സിസ്റ്റര്‍ ആന്‍സീന, ജയശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ജയരാജ്, സുനില്‍ പാലമറ്റം, സി.ഡി. ബാബു, ബെന്നി മാത്യു, ടി.യു. ഷിബു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply