April 20, 2024

എൻ. വൈ.സി ജില്ലാ കമ്മിറ്റി നെഹ്‌റു ജയന്തി അനുസ്മരണം നടത്തി

0
20231116 100646duuexxn

 

ബത്തേരി : എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചു. ഉപജില്ലാ കലോത്സവത്തിലും ജില്ലാ ശാസ്ത്രമേളയ്ക്കും സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണവും പായസവിതരണവും നടത്തി.

 

ബത്തേരി കൈപ്പഞ്ചേരി ഗവ : എൽ പി സ്കൂളിൽ വച്ചു നടന്ന ചടങ്ങ് എൻ സി പി ജില്ലാ പ്രസിഡന്റ്‌ കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ജോയ് പോൾ അധ്യക്ഷനായി.സ്കൂൾ ഹെഡ് മിസ്ട്രസ് സൈനബ ടീച്ചർ മൊമെന്റോ വിതരണം ചെയ്തു.

വന്ദന ഷാജു, എ കെ രവി, റഫീഖ് പി കെ, അബൂബക്കർ കെ വി, അനിരുദ്ധൻ പി ജി, സുജിത് പി എ, ജോളിയമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *