May 2, 2024

വയനാട് ജില്ലയിലെ മെഡിക്കൽ റപ്രസന്റേറ്റീവ് കൂട്ടായ്മ നടത്തി

0
20231120 140428

 

ബത്തേരി : ജില്ലയിലെ മെഡിക്കൽ റപ്രസെന്ററ്റീവ് കൂട്ടായ്മയായ റപ്സ് അറ്റ് വയനാട് കൂട്ടായ്മ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ റപ്രസെന്ററ്റീവ് തൊഴിൽ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് എല്ലാവരും ഒരുമിച്ച് നിന്ന് നിയമപരമായി സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നിയമസഭാ സമാജികൻ എന്ന നിലയിൽ നിയമസഭയിൽ ആവശ്യമെങ്കിൽ പ്രശ്നങ്ങൾ അവതരിപ്പിക്കും എന്ന് ഉറപ്പ് നൽകി.

ശ്രീജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ സജീബ് അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് കിഷോർ ഐപി അവതരിപ്പിച്ചു. 20 വർഷം ഈ മേഖലയിൽ ജോലി ചെയ്തവരെ ആദരിച്ചു. നൗഷിദ യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് കലാകായിക പരിപാടികൾ നടന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *