7.42 ഗ്രാം മെത്താം ഫെറ്റമിനുമായി മൂവർസംഘം അറസ്റ്റിൽ

ബാവലി: 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി മൂവർസംഘം പിടിയിലായി. ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി കാര്‍ യാത്രികരായ മൂന്ന് പേരെ അറസ്റ്റു ചെയ്തത്. മലപ്പുറം തിരൂര്‍ സ്വദേശികളായ ആലാസംപാട്ടില്‍ വീട്ടില്‍ ഷിഹാബ് എ.പി (34), പട്ടത്ത് വീട്ടില്‍ സന്ദീപ്. പി (33), പയ്യാപന്തയില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ പി.പി (31) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിയ കെ.എല്‍ 55 വൈ 2451 നമ്പര്‍ മാരുതി ബലെനോ കാറും, 34000 രൂപയും കസ്റ്റഡിയില്‍ എടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിനോജ് എം.ജെ, ഷാഫി ഒ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.



Leave a Reply