യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ : നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി വൈ എഫ് ഐ ഗുണ്ടായിസത്തിനെതിരെയും, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ദേവ്, ലയണല്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കുപ്പാടിത്തറ, യൂത്ത് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, അനീഷ് റാട്ടകുണ്ട്,ഗൗതം ഗോകുല്‍ദാസ്,ഡിന്റോ ജോസ്, ഷഫീഖ് സി എം, മുഹമ്മദ് ഫെബിന്‍, ജെസ്വിന്‍ പടിഞ്ഞാറത്തറ, ബാദുഷ കാര്യമ്പാടി,പ്രതാപ് കല്‍പ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply