October 10, 2026

പൗരധ്വനി ക്യാമ്പ് സമാപിച്ചു

0
Img 20231122 174242
By ന്യൂസ് വയനാട് ബ്യൂറോ

നൂൽപ്പുഴ: ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും അധികാരങ്ങളും പരമാവധി ഉപയോഗിക്കുന്ന സ്വതന്ത്ര പൗരരെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷൻ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കല്ലൂർ കാടോരം 67 ൽ സംഘടിപ്പിച്ച ത്രിദിന പഠന ക്യാമ്പ് സമാപിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.

മുത്തങ്ങ ഗാന്ധി എന്ന് അറിയപ്പെടുന്ന പൊതു പ്രവർത്തകനായ കരിമ്പൻ മുത്തങ്ങ, സംസ്ഥാനത്തെ മികച്ച ആന പാപ്പാൻമാരായ അഭയ് കൃഷ്ണൻ, വൈശാഖ്, നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ പ്രേരക് യു.വി.ഷിജി, നാടൻപാട്ട് കലാകാരൻ പ്രജോദ് ഇരുളം എന്നിവരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.മുഹമ്മദ് ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി.വി.ശാസ്ത പ്രസാദ് സ്വാഗതവും ഓഫീസ് സ്റ്റാഫ് പി.വി.ജാഫർ നന്ദിയും പറഞ്ഞു.

സൗത്ത് വയനാട് ഡി.എഫ്.ഒ. സജ്ന കരീം, അഡ്വ.പി.വി.ആതിര, അപർണ്ണ വിനോദ്, എം.എ.ദിനേശൻ, എം.ഷാജു, ഗിരീഷ് ആമ്പ്ര, അഡ്വ.മുനവർ സാദത്ത്, പി.എ.തോമസ്, എച്ച്.ഐ.ബാബു സെബാസ്റ്റ്യൻ, ജെ.എച്ച്.ഐ. സൗമ്യ എന്നിവർ ക്ലാസെടുത്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ.ഉസ്മാൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ആദിവാസി വിഭാഗക്കാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തുടിതാളം നാടൻ കലാസംഘത്തിന്റെ കലാപരിപാടികളും അവതരിപ്പിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *