August 2, 2026

ഔഷധ സസ്യ ഉദ്യാന നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

0
Img 20231122 174453
By ന്യൂസ് വയനാട് ബ്യൂറോ

 

കരിങ്ങാരി: വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ കരിങ്ങാരി ഗവ യു.പി.സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാന നിര്‍മ്മാണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി.വി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഹരിത ജയരാജ് പദ്ധതി വിശദീകരിച്ചു.

വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്രീനത്ത് വൈശ്യന്‍, വാര്‍ഡ് മെമ്പര്‍ സ്ര്മിത ജോയി, ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. സുധീഷ് പി. എന്‍, ഹെഡ്മാസ്റ്റര്‍ പി കെ ശശി, പി.ടി.എ പ്രസിഡണ്ട് എസ് നാസര്‍, പി.ടി.എ വൈസ് പ്രസിഡണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഔഷധ ഉദ്യാന നിര്‍മ്മാണത്തിന്റെ ഭാഗമായി നുറോളം തൈകളാണ് വിതരണം ചെയ്തത്. കുട്ടികള്‍ക്ക് പഠിക്കുന്നതിനായി ഔഷധ സസ്യങ്ങളുടെ പേര്, ശാസ്ത്രനാമം, ഉപയോഗങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *