August 2, 2026

വയനാട് പുഷ്‌പോത്സവത്തിന് നാളെ തുടക്കം

0
Img 20231122 174658
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കുറ്റ്യാടി ആസ്ഥാനമായുള്ള സ്‌നേഹ ഇവന്റ്‌സ് ഒരുക്കുന്ന വയനാട് പുഷ്‌പോത്സവത്തിന് നാളെ തുടക്കം. വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ഫ്ലവർ ഷോ ഉദ്ഘാടനം നിർവഹിക്കും. ഡിസംബര്‍ 10 വരെ നീളുന്ന മേളയില്‍ രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രവേശനം.

50000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന പുഷ്‌പോത്സവത്തില്‍ വിദേശത്തുനിന്നും കൊണ്ടുവന്ന അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം പൂച്ചെടികള്‍, പ്രത്യേക സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഹൈടെക് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്റ്റേജ് പരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. അമ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ജില്ലയിലെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫ്രീ പാസ് നല്‍കുമെന്നും സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *