August 3, 2026

വിദ്യാലയങ്ങള്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു

0
Img 20231122 183800
By ന്യൂസ് വയനാട് ബ്യൂറോ

 

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്കുള്ള പാചകപ്പാത്രങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയുടെ വിതരണം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന തവിഞ്ഞാല്‍ സി.ആര്‍.സി.സി രജിത ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി. മെമ്പര്‍മാരായ സുരേഷ് പാലോട്ട്, ലൈജി തോമസ്, പി.ഇ.സി കണ്‍വീനര്‍ രമേശന്‍ ഏഴോക്കാരന്‍, പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *