May 20, 2024

ഗോത്രവര്‍ഗ പഠന പോഷണ ശില്‍പശാല നടത്തി

0
Img 20231122 184741

എടവക:എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ശില്‍പശാല നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി.

ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ സജി പദ്ധതി വിശദീകരണം നടത്തി.

ഡയറ്റ് വയനാട്, കിര്‍ത്താര്‍ഡ്സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വര്‍ഗ വികസന വകുപ്പ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ട്രൈബല്‍ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശില്‍പശാല നടത്തിയത്. ജനപ്രതിനിധികളായ ശിഹാബ് അയാത്ത്, പടകൂട്ടില്‍ ജോര്‍ജ്, ജെന്‍സി ബിനോയി,കിര്‍ത്താഡ്സ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.പ്രദീപ് കുമാര്‍, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.സന്തോഷ് കുമാര്‍, ട്രൈബല്‍ സോഷ്യോളജി വകുപ്പ് മേധാവി പി. ഹരീന്ദ്രന്‍, അസാപ് ഡയറക്ടര്‍ കെ.ഷഹ്ന തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *