June 16, 2026

സിന്തസിസ് – പ്രാദേശിക പഠനോത്സവം നടത്തി

0
Img 20240311 214825
By ന്യൂസ് വയനാട് ബ്യൂറോ

കല്ലോടി: കല്ലോടി സെന്റ് ജോസഫ്സ് യു പി സ്കൂളിന്റെ പഠനോത്സവം ഏഴ് മേഖലകളിലായി ഫെബ്രുവരി 29 മുതൽ വൈകുന്നേരങ്ങളിൽ നടത്തി. കല്ലോടി, വീട്ടിച്ചാൽ, പാലമുക്ക് , കാപ്പുംകുന്ന്,ഒരപ്പ്, കാരക്കുനി, പുതുശ്ശേരി എന്നിവിടങ്ങളിലെ അധ്യാപക രക്ഷാകർതൃ യോഗങ്ങൾ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ , എടവക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജംഷീറ ശിഹാബ്, ലതാ വിജയൻ , ഷറഫുന്നിസ, സുമിത്ര ബാബു എന്നിവരും തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിനി തോമസും ഉദ്ഘാടനം ചെയ്തു.

പഠന മേഖലകളെ കുറിച്ചുള്ള ചർച്ച, പഠനോത്പന്ന പ്രദർശനം, ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും, ലഹരി വിരുദ്ധ തെരുവ് നാടകം സംയുക്ത ഡയറിയുടെയും പതിപ്പുകളുടെയും പ്രകാശനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രീ പ്രൈമറി വിഭാഗത്തിന്റെ റീഡിങ് ചലഞ്ച് എന്നിവ നടന്നു. ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്,പ്രോഗ്രാം കൺവീനർ ധന്യമോൾ കെ ജെ ,സീനിയർ അസിസ്റ്റന്റ്, കാതറൈൻ സി തോമസ് സ്റ്റാഫ് സെക്രട്ടറി ജിഷിൻ എം ജെ ,പി ടി എ സാരഥികളായ സിബി ആശാരിയോട്ട് , ജോർജ് വർഗീസ് .ഫാസൽ റ്റി.എ, ഷൈന്റി റ്റി.എം, സ്റ്റീന അനു, സ്കൂൾ ലീഡർ റെനാ ഖദീജ തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *