April 27, 2024

നഷ്ടത്തെ തുടർന്ന് നിർത്തലാക്കിയ കെ എസ് ആർ ടി സി സ്റ്റേ സർവീസ് പുനരാരംഭിച്ചു

0
Img 20240322 230035

പുൽപ്പള്ളി: പുൽപ്പള്ളി മാനന്തവാടി സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് പാക്കം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പാക്കം ബാബു , പി ജെ ഷിബു, കുഞ്ഞുമോൻ വി എ എന്നിവരുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി കോഴിക്കോട് സോണൽ മാനേജർക്ക് നിവേദനം നൽകി. അദ്ദേഹവുമായുള്ള ചർച്ചയിൽ സർവീസ് പുനരാരംഭിക്കാൻ നിർദ്ദേശം ലഭിച്ചു.

പുൽപ്പള്ളി മാനന്തവാടി റൂട്ടിൽ നടന്നിരുന്ന രാത്രികാല സർവീസ് പുനരാരംഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ മാനന്തവാടി എംഎൽഎ , ഒ ആർ കേളുവും, സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിനും, പുൽപ്പള്ളി സി പി ഐ എം ഏരിയ സെക്രട്ടറി എം എസ് സുരേഷ് ബാബുവും ഇടപെടലുകൾ നടത്തി .

പുൽപ്പള്ളി റൂട്ടിൽ രാവിലെ ആറുമണി മുതൽ രാത്രി 8 30 വരെ നടന്നിരുന്ന കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചത് പുനരാരംഭിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *