May 18, 2026

‘പാട്ടും വോട്ടും’ മെലഡി നൈറ്റ് സംഘടിപ്പിച്ചു

0
Img 20240328 183824
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: ഞാൻ വോട്ട് ചെയ്യും, ഉറപ്പായും എന്ന മുദ്രാവാക്യം വോട്ടർമാരിലേക്ക് എത്തിച്ചു കൊണ്ട് സ്വീപ് വയനാട്, നെഹ്റു യുവ കേന്ദ്ര വയനാട്, സിംഫണി മ്യൂസിക് കാവുംമന്ദം, ഇലക്‌ടറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ‘പാട്ടും വോട്ടും’ മെലഡി നൈറ്റ് സംഘടിപ്പിച്ചു.

 

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. ദേവകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡൽ ഓഫീസർ പി. യു. സിതാര അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണികൃഷ്‌ണൻ, ഇലക്ട‌റൽ ലിറ്റസി ക്ലബ്ബ് കോഡിനേറ്റർ രാജേഷ് കുമാർ, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത്, സ്വീപ് അംഗം മനോജ് കണയംഞ്ചേരി എന്നിവർ സംസാരിച്ചു. പഴയകാല ഗാനങ്ങൾ, ഹാർമോണിയം, തബല എന്നിവയുടെ സംഗീതത്തിൽ സിംഫണി മ്യൂസിക്ക് കാവുംമന്ദത്തിന്റെ ഗായകർ ആസ്വാദ്യമാക്കി. ഹരീഷ് അവതരിപ്പിച്ച മിമിക്രി ആങ്കറിംഗ് മികച്ച അനുഭവം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *