April 28, 2024

വിമൻ ഓൺ വീൽസ്: വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

0
Img 20240328 183816

കൽപ്പറ്റ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ വയനാട് ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് നടപ്പിലാക്കുന്ന ‘വിമൻ ഓൺ വീൽസ്’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിതരണം ചെയ്യുന്ന 200 സ്കൂട്ടറുകളുടെ വിതരണ ഉദ്ഘാടനം ദേശീയ ചെയർമാൻ കെ.എൻ ആനന്ദകുമാർ നിർവഹിച്ചു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് 50 ശതമാനം സബ്‌സിഡിയോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാഷണൽ എൻജിഒ കോൺഫഡറേഷൻ നാഷണൽ കോഡിനേറ്റർ അനന്തു കൃഷ്ണണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം എം അഗസ്റ്റിൻ അധ്യക്ഷനായിരുന്നു.

 

ജില്ലാ സെക്രട്ടറി സി. കെ. ദിനേശൻ, വർഗ്ഗീസ് പാറതോട്ടം, സിസ്റ്റർ മേരി നിഷ എന്നിവർ സംസാരിച്ചു. തയ്യൽ മെഷിൻ, കോഴിക്കൂട്, വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് എന്നി പദ്ധതികളും ഇതിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. വയനാട് ജില്ലയിൽ ജോയിന്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആർട്ടർനേറ്റീവ്സ് – ജ്വാല, പാറതോട്ടം കർഷക വികസനസമിതി, വിമൻ വെൽഫയർ അസോസിയേഷൻ, ആർഷഭാരത് എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയിൽ പദ്ധതികൾ നടപ്പിലാക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *