May 6, 2026

വന്യജീവി ആക്രമണത്തിൽ പശുക്കിടാവിന് പരുക്ക്   

0
Img 20240501 112019
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കുറ്റിയാം വയൽ കൊട്ടാരത്തിൽ മാധവിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്നലെ രാത്രി വന്യജീവി ആക്രമിച്ചു. ബഹളം കേട്ടുണർന്ന വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ കിടാവിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് പലയിടങ്ങളിലും വന്യജീവി എന്നു കരുതപ്പെടുന്നവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഈ വീട്ടിലെ പട്ടിയേയും കാണാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനയുടെ ശല്ല്യവുമുണ്ട്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ജനങ്ങളുടെ ഭീതിയകറ്റുകയും ചെയ്യണമെന്ന് വി ഫാം വയനാട് ജില്ലാ ചെയർമാൻ കമൽ ജോസഫ് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *