May 6, 2026

ഹെൽമറ്റ് ‘തോളിൽ’ ചുമക്കുന്നതല്ല തലയിൽ വയ്ക്കുന്നതാണ് ‘ഹീറോയിസം: മോട്ടോർ വാഹന വകുപ്പ് 

0
Img 20240501 152010
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: വീണ്ടും വീണ്ടും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നുണ്ടോ? ഇത്തരത്തിൽ ബുദ്ധിശൂന്യമായ പ്രവർത്തികൾ പൊതുനിരത്തിൽ ആവർത്തിക്കപ്പെടുമ്പോൾ ബോധവൽക്കരണം നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. തലയിൽ ധരിക്കേണ്ട ഹെൽമെറ്റ് തോളിൽ വെച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിൽ എന്ത് ഹീറോയിസം ആണുള്ളത്. അപകടം സംഭവിക്കുന്നത് ഒരിക്കലും മുൻകൂട്ടി അറിയിച്ചിട്ടില്ല. ഞങ്ങൾക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന് കരുതി ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെയും ഏറ്റവും പ്രിയപ്പെട്ട അവനവനെ തന്നെയും ഓർക്കുക. പൊതു നിരത്തിൽയാത്ര ചെയ്യുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *