May 6, 2026

മെയ് ദിനാചരണം നടത്തി

0
Img 20240501 195010
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സിഐടിയു മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാചരണം നടത്തി. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.വി സഹദേവൻ മെയ്ദിന സന്ദേശം നൽകി. പി ടി ബിജു അധ്യക്ഷനായിരുന്നു.

ടി.കെ പുഷ്പൻ, എം.റെജീഷ്, കെ.എം വർക്കി, യു.കെ സരിത, കെ.എം അബ്‌ദുൽ ആസിഫ്, കെ.ജെ റോയി, വി.എം സനൽ, കെ.ജി ജോയി, സി.പി മുഹമ്മദാലി, എൻ. ആർ അനീഷ്, എ.കെ റൈഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഷോപ്പ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാശംസാ കാർഡും, മിഠായി വിതരണവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *