May 21, 2024

വനിതാ മോഡേൺ കഫ്റ്റീരിയ ഉദ്ഘാടനം ചെയ്തു

0
Img 20240506 163922

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്കായി അനുവദിച്ച മോഡേൺ കഫ്റ്റീരിയയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ടി കെ രമേശ് അവർകൾ നിർവഹിച്ചു. വിവിധ പലഹാരങ്ങൾ, ജ്യൂസ് വിവിധതരം അച്ചാറുകൾ ലൈവ് ചിപ്സ്, എന്നിവയുടെ വിപണന കേന്ദ്രം ആയിട്ടായിരിക്കും യൂണിറ്റ് പ്രവർത്തിക്കുക.

യോഗത്തിൽ പി കെ ബാലസുബ്രഹ്മണ്യൻ (DMC) മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാലി പൗലോസ്, ലിഷ പി എസ്, കുടുംബശ്രീ ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, ഷെർലി കൃഷ്ണൻ, കൗൺസിലർമാരായ പ്രമോദ് കെ എസ്, സി കെ ആരിഫ്, രാധാരവീന്ദ്രൻ, ADMC, എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശ്രീമതി ലിജി ജോൺസൺ നന്ദി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *