June 10, 2026

നഴ്‌സസ് വാരാഘോഷം: മിനി വാക്കത്തോണ്‍ നടത്തി

0
Img 20240509 141719
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മിനി വാക്കത്തോണ്‍ നടത്തി. ഹോസ്പിറ്റല്‍ വളപ്പില്‍ ആരംഭിച്ച വാക്കത്തോണ്‍ നഗരം ചുറ്റി ഹോസ്പിറ്റല്‍ വളപ്പില്‍ സമാപിച്ചു. നൂറോളം നഴ്‌സുമാര്‍ പങ്കെടുത്തു.

കാര്‍ഡിയോ പള്‍മനറി റെസുസിറ്റേഷന്റെ (സിപിആര്‍) പ്രാധാന്യം വ്യക്തമാക്കുന്ന ടാബ്ലോ വക്കത്തോണില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.പി. വിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ് കവലക്കാടന്‍ അധ്യക്ഷത വഹിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ ഊരുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, വസ്ത്ര വിതരണം, ഭക്ഷണക്കിറ്റ് വിതരണം, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവ നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *