June 16, 2026

വയനാട് മുസ്‌ലിം ഓര്‍ഫനേജിന് പുതിയ നേതൃത്വം

0
Img 20240510 084749
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുട്ടില്‍ വയനാട് ഓര്‍ഫനേജ് പ്രസിഡന്റായി പി.പി. അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.കെ. അബൂബക്കര്‍, മായന്‍ മണിമ(വൈസ് പ്രസിഡന്റുമാര്‍), കെ.കെ. അഹമ്മദ് ഹാജി(ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാ, ഡോ.റാഷിദ് ഗസാലി(ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ.കെ. മൊയ്തു(ട്രഷറര്‍).

ഓര്‍ഫനേജ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്‌ലിയാര്‍ പ്രവര്‍ത്തക സമിതി തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പി.പി. അബ്ദുള്‍ ഖാദര്‍ സ്വാഗതവും ഡോ.റാഷിദ് ഗസാലി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *